പ്രഫസറുമായി പ്രണയ ബന്ധമെന്ന് പ്രചരിപ്പിച്ചതിലെ മനോവിഷമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോളജിലെ പ്രൊഫസറായ ഡോ. രാജുവുമായി നിഖിത നല്ല ബന്ധത്തിലായിരുന്നു.
ചിത്രദുർഗ: പ്രഫസറുമായി പ്രണയ ബന്ധമെന്ന് പ്രചരിപ്പിച്ചതിലെ മനോവിഷമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.കര്‍ണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ മെഡിസിന്‍ സര്‍ജറി വിദ്യാര്‍ഥിനി നിഖിതി ആണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോളജിലെ പ്രൊഫസറായ ഡോ. രാജുവുമായി നിഖിത നല്ല ബന്ധത്തിലായിരുന്നു. പഠന വിഷയത്തെ സംബന്ധച്ച കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നു. ഇതിനെയാണ് ചില വിദ്യാര്‍ഥികള്‍ പ്രണയമാണെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.
മരണവുമായി ബന്ധപ്പട്ട് നിഖിതി എഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തി. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കുറിപ്പില്‍ യുവതി അഭ്യർഥിച്ചു.
നിരന്തരം പരിഹാസിക്കുകയും അവവാദം പ്രചരിപ്പിച്ചതില്‍ നിഖിതയ്ക്ക് ഇത് മാനസിക പ്രയാസമുണ്ടായതായി പിതാവ് ഉമശങ്കര്‍ പറയുന്നു. പിതാവിൻ്റെ പരാതിയില്‍ അധ്യാപകനായ ഡോ. രാജു, ഭാര്യ നിഷ, വിദ്യാർഥികള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
.jpg)


