പഞ്ചകോശി പരിക്രമ മേഖലയിലെ മാംസവിൽപ്പന ; അയോധ്യയിൽ 15 കിലോമീറ്റർ പരിധിയിൽ മാംസവിതരണം നിരോധിച്ചു
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ മാംസാഹാര വിതരണം നിരോധിച്ച് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ' എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വിശുദ്ധ പ്രദേശങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മാംസാഹാരം വിതരണം ചെയ്യുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
tRootC1469263">ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നത് തടയാൻ ഹോട്ടലുകൾക്കും ഡെലിവറി കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തുടർച്ചയായ നിരീക്ഷണം നടത്തുമെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മാണിക് ചന്ദ്ര സിങ് വ്യക്തമാക്കി.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള രാം പഥിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് ശേഷം ഒമ്പത് മാസങ്ങൾ പിന്നിട്ടിട്ടും മദ്യവിൽപ്പന ശാലകൾക്കെതിരെയുള്ള നടപടി പൂർണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ ഈ പാതയിലെ മാംസക്കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്, എന്നാൽ, മദ്യവിൽപ്പന ശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
.jpg)


