മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ്; സ്ഥിര സർക്കാർ ജോലി നേടാം

sedentary job
sedentary job


മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ സ്ഥിര ജോലി നേടാൻ അവസരം. ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സിയുടെ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: സെപ്റ്റംബർ 03

tRootC1469263">

തസ്തിക & ഒഴിവ്

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11,620 രൂപ മുതൽ 20,240 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. 

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ കൊമേഴ്‌സ് ബിരുദം. 

അംഗീകൃത സ്ഥാപനത്തിൽ നിന്ന് പിജിഡിസിഎ

കേന്ദ്ര/ സംസ്ഥാന സർവീസ് അല്ലെങ്കിൽ പൊതുമേഖല സ്ഥാപനം അല്ലെങ്കിൽ രജിസ്റ്റേർഡ് സ്വകാര്യ സ്ഥാപനം ഇവയിലേതിലെങ്കിലും നിന്നും അക്കൗണ്ടിങ്/ ഫിനാൻസിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. 

പ്രൊബേഷൻ

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിശേഷാൽ ചട്ടങ്ങൾക്കനുസരിച്ച് പ്രൊബേഷൻ കാലയളവ് ബാധകം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/  സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്- ഫിനാൻസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

Tags