മാസങ്ങളായുള്ള ആവശ്യം അംഗീകരിച്ചു ; എംബിബിഎസ്, ബിഡിഎസ് ഇന്റേൺമാർക്ക് ഇനി 25,000 രൂപ
Oct 22, 2026, 19:21 IST
ജമ്മു കശ്മീരിൽ എംബിബിഎസ്, ബിഡിഎസ് ഇന്റേൺമാരുടെ പ്രതിമാസ സ്റ്റൈപൻഡ് 12,300 രൂപയിൽനിന്ന് 25,000 രൂപയായി ഉയർത്തിയതായി റിപ്പോർട്ട്. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ബിരുദധാരികൾക്കും പുതുക്കിയ നിരക്ക് ബാധകമാകും.
2026 ഒക്ടോബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഓഫീസ് അറിയിച്ചതായാണ് റിപ്പോർട്ട്. 2019 മുതൽ സ്റ്റൈപൻഡിൽ മാറ്റമില്ലെന്ന പരാതിയുമായി മെഡിക്കൽ ഇന്റേൺമാർ സമരത്തിലായിരുന്നു.
സ്റ്റൈപൻഡ് വർധന യുവ ഡോക്ടർമാർക്ക് സാമ്പത്തിക പിന്തുണ നൽകുമെന്നാണ് സർക്കാർ നിലപാട്. ദീർഘകാലമായി മാറ്റമില്ലാതിരുന്ന തുക ഉയർത്തിയ തീരുമാനം മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
.jpg)


