നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി മൗറീഷ്യസ്


പോര്‍ട്ട് ലൂയിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍’ മോദിക്ക് സമ്മാനിച്ചത്.
മൗറീഷ്യസിലെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി.
ഈ ബഹുമതിക്ക് ഏറ്റവും അനുയോജ്യനാണ് മോദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം പ്രഖ്യാപനം നടത്തിയത്. മൗറീഷ്യസ് ഇക്കാലയളവില്‍ അഞ്ച് വിദേശ നേതാക്കള്‍ക്ക് മാത്രമേ ഈ പദവി ലഭിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ‘ആഫ്രിക്കയിലെ ഗാന്ധി’ എന്നറിയപ്പെടുന്ന നെല്‍സണ്‍ മണ്ടേലയടക്കമുള്ളവരാണ് മൗറീഷ്യസ് ബഹുമതി നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്. നെല്‍സണ്‍ മണ്ടേലക്ക് 1998 ലാണ് ബഹുമതി സമ്മാനിച്ചത്.