നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നു കുല്‍ക്കര്‍ണി
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പി വി കുല്‍കര്‍ണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നു കുല്‍ക്കര്‍ണി. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവില്‍ നിന്നും നാസിക്കില്‍ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കില്‍ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതില്‍ ദിനേശ് ബിവാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. മാംഗിലാല്‍ ബിവാള്‍ ഇയാളുടെ സഹോദരനാണ്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
.jpg)

