ഒഡീഷയിൽ വൻ കവർച്ച; എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി

D
കാറിലെത്തിയ സംഘം എടിഎം ബൂത്ത്‌ തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു.

ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത്‌ തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു.

പണം കവർന്ന ശേഷം ATM മെഷീൻ വഴിയിൽ ഉപേക്ഷിച്ചു.പുലർച്ചെ 2 നും 2.30 നും ഇടയിൽ അഞ്ച് അജ്ഞാതർ മഹീന്ദ്ര താർ ഉപയോഗിച്ച് എടിഎം പുറത്തെടുത്ത് കുറച്ച് ദൂരെ ഉപേക്ഷിച്ചു പോയതായി പറയപ്പെടുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 അക്രമികൾ എടിഎം മെഷീൻ വാഹനത്തിന്റെ പിന്നിൽ ഒരു കയർ ഉപയോഗിച്ച് കെട്ടി വലിച്ചിഴച്ചു. തുടർന്ന് മെഷീൻ റോഡിലൂടെ വലിച്ചിഴച്ച് ടുഡിഗാഡിയ ചാക്കിന് സമീപം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.വാഹനം തിരിച്ചറിയുന്നതിനും മോഷണശ്രമത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളെ കണ്ടെത്തുന്നതിനുമായി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Tags