മുംബൈ നഗരത്തിലെ 12 നില കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ വന്‍ തീപിടിത്തം, യുവതിയും കുഞ്ഞും മരിച്ചു
ആകെ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ രാത്രി 10:08 ഓടെയാണ് തീപിടിത്തമുണ്ടായത്.
മുംബൈ നഗരത്തിലെ വിലെ പാര്‍ലെ വെസ്റ്റിലെ ബാപ്റ്റിസ്റ്റ റോഡിലുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടര വയസുള്ള കുഞ്ഞും 23 കാരിയായ യുവതിയും മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കിത (23), അബീര്‍ (രണ്ടര) എന്നിവരാണ് മരിച്ചത്. പാര്‍ഥ് (32), ഹിരണ്‍ (64), യശസ്വി, അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആകെ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ രാത്രി 10:08 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗത്തില്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് രാത്രി 10:16 ഓടെ ഇതിനെ 'ലെവല്‍ 2' ദുരന്തമായി പ്രഖ്യാപിച്ചു. പതിനൊന്നാം നിലയില്‍ കുടുങ്ങിപ്പോയ നിരവധി നിവാസികളെ മുംബൈ ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരെ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബാന്ദ്രയിലെ നാനാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ബാക്കി നാലുപേരുടെ ആരോ?ഗ്യനില തൃപ്തികരമാണ്.
കെട്ടിടത്തിലെ ഇടനാഴികളിലും പരിസരത്തും കട്ടിയില്‍ പുക നിറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ടു മണിക്കൂറോളം നീണ്ട ശ്രമഫലമായി അര്‍ദ്ധരാത്രിയോടെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
.jpg)

