ഡൽഹിയിൽ വൻ തീപിടിത്തം ; മൂന്ന് കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു
Updated: Mar 18, 2026, 15:00 IST
വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്
ഡല്‍ഹി: തെക്ക് പടിഞ്ഞാറൻ ഡല്‍ഹിയിലെ മെട്രോപാലത്തിന് സമീപം തീപിടിത്തത്തില്‍ ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെനിലയിലും ബേസ്‌മെന്റിലും വസ്‌ത്രങ്ങളും സൗന്ദര്യവർദ്ധകവസ്‌തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു. വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഡല്‍ഹി ഫയർസർവീസിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്
tRootC1469263">.jpg)


