ഗുജറാത്തിലെ പടക്കനിർമാണ ശാലയിൽ വമ്പൻ പൊട്ടിത്തെറി,18പേർക്ക് ദാരുണാന്ത്യം
Apr 1, 2025, 15:46 IST


ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും
പാലൻപൂർ: ബനസ്‌കന്ത ജില്ലയിലെ ദീസ പട്ടണത്തിന് സമീപം പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ചൊവ്വാഴ്ച ഉണ്ടായ വൻ തീപിടുത്തത്തിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാഗങ്ങൾ സ്ഫോടനത്തിൽ തകർന്നു.
ഇന്ന് രാവിലെയാണ് സ്ഫോടന വിവരത്തെക്കുറിച്ച് അറിഞ്ഞതെന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. ഫാക്ടറിയിലെ വലിയ സ്ലാബുകൾ തകർന്നു വീണിട്ടുണ്ട്. ഇതിനിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധകൾ നടക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
