കര്‍ണാടകയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കൂട്ടക്കൊല ; ആറു പേരെ വെടിവച്ച ശേഷം വെട്ടികൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

crime

ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.

കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. ചഡച്ചന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോവിന്ദപുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുല്‍ നിരാലെ, സമര്‍ത്ഥ് നിരാലെ, ഷബീര്‍ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗോവിന്ദപുര്‍ ഗ്രാമവാസികളാണ്. ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.

ആറ് പേരെയും വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗോളഗി കുടുംബാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags