നെറ്റ്ഫ്ലിക്സിൽ കൂട്ടപ്പിരിച്ചുവിടൽ; ആയിരത്തോളം പേരെ പിരിച്ചുവിടാൻ കമ്പനി നീക്കം
മുംബൈ: നെറ്റ്ഫ്ലിക്സിൽ കൂട്ടപ്പിരിച്ചുവിടൽ. ആയിരത്തോളം പേരെ പിരിച്ചുവിടാനാണ് കമ്പനി നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. അതായത് ആകെ തൊഴിലാളികളുടെ 6 ശതമാനത്തോളം വരുമിത്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിത്. എച്ച്ആർ, നിയമം, സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ജോലി പോവുക. ജീവനക്കാർക്ക് ഇത് സംബന്ധിച്ച ഇമെയിലുകൾ കിട്ടിത്തുടങ്ങിയെന്നാണ് വിവരം.
കമ്പനിയുടെ വളര്ച്ച താന് ആഗ്രഹിച്ച വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്ന് നെറ്റ്ഫ്ലിക്സ് കോ -ചീഫ് എക്സിക്യൂട്ടീവ് ടെഡ് സാരന്ഡോസ് കഴിഞ്ഞ മാസം ബ്ലൂംബെര്ഗ് സ്ക്രീന്ടൈം ഉച്ചകോടിയില് വ്യക്തമാക്കിയിരുന്നു. യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ് ഫോമുകൾ യുവാക്കളെ സ്വാധീനിക്കുകയും ഒടിടി രംഗത്തെ കടുത്ത മത്സരവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ തുടർച്ചയാണ് ഈ നടപടിയെന്നാണ് സൂചന
.jpg)


