'മേരി കോമിന്' ജൂനിയര്‍ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭര്‍ത്താവ്

merikom

മേരികോമും മദ്യപിക്കുമെന്നും വോഡ്കയും റമ്മും കഴിച്ചിട്ടുണ്ടെന്നും ഓണ്‍ലർ ആരോപിച്ചു

വിവാഹമോചനത്തെയും കുറിച്ച്‌ മനസ് തുറന്ന് രംഗത്തെത്തിയ ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭർത്താവ് കരുങ് ഓൻഖോലർ.

തന്റെ കോടിക്കണക്കിന് രൂപയും സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും മുൻ ഭർത്താവ് കരുങ് ഓൻഖോലർ (ഓണ്‍ലർ.)സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്ക് നഷ്ടപ്പെട്ടെന്നാണ് മേരികോം ഒരഭിമുഖത്തില്‍ ആരോപിച്ചത്. ഇപ്പോഴിതാ മേരികോമിന്റെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓണ്‍ലർ.

tRootC1469263">

മേരികോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുനെന്ന് ഓണ്‍ലർ ആരോപിച്ചു. 2017ല്‍ ഒരു ജൂനിയർ ബോക്സറുമായും 2017 മുതല്‍ ബോക്സിംഗ് അക്കാഡമിയിലെ മറ്റൊരു വ്യക്തിയുമായി താരം ബന്ദം പുലർത്തിയിരുന്നുവെന്ന് ഓണ്‍ലർ വെളിപ്പെടുത്തി.

ജൂനിയർ ബോക്സറുമായുള്ള ബന്ധത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. ഇതില്‍ ഒത്തുതീർപ്പുണ്ടായതിന് പിന്നാലെ 2017ല്‍ ബോക്സിംഗ് അക്കാഡമിയില്‍ ജോലി ചെയ്യുന്ന ഒരാളുമായി ബന്ധം പുലർത്തി. അവരുടെ വാട്സാപ്പ് ചാറ്റുകള്‍ തെളിവായി കൈവശമുണ്ടെന്നും ഓണ്‍ലർ പറഞ്ഞു.

മേരികോം മുന്നോട്ടുപോകുന്നതില്‍ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് ഓണ്‍ലർ ചോദിച്ച. അവള്‍ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മേരികോമും മദ്യപിക്കുമെന്നും വോഡ്കയും റമ്മും കഴിച്ചിട്ടുണ്ടെന്നും ഓണ്‍ലർ ആരോപിച്ചു. എന്നാല്‍ മദ്യപിച്ചതിന് എന്നെ കുറ്റപ്പെടുത്തുന്ന മാദ്ധ്യമങ്ങളോട് അവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags