വിവാഹം കഴിഞ്ഞു 78-ാം ദിവസം ; തിരുപ്പൂരിൽ നവവധു കാറിനുള്ളിൽ മരിച്ചനിലയിൽ

78th day after marriage; Newlywed found dead in car in Tiruppur
78th day after marriage; Newlywed found dead in car in Tiruppur

തിരുപ്പൂർ: കൈകാട്ടിപുത്തൂർ സ്വദേശിനിയായ യുവതിയെ കാറിനകത്ത് വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കവിൻ കുമാറിന്റെ ഭാര്യ റിതന്യയെ(27)യാണ് മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളിൽ റിതന്യയെ മരിച്ചനിലയിൽ കണ്ടത്.

tRootC1469263">

മൃതദേഹം അവിനാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റിതന്യ അച്ഛൻ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽനിന്ന് ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. തിരുപ്പൂർ ആർഡിഒ അന്വേഷണവും തുടങ്ങി. ഇതിനിടെ, കവിൻ കുമാറിനും അയാളുടെ മാതാപിതാക്കൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിതന്യയുടെ ബന്ധുക്കൾ അവിനാശി സർക്കാർ ആശുപത്രിയുടെ മുൻപിൽ റോഡ് ഉപരോധിച്ച് സമരം നടത്തി.

Tags