സ്ത്രീ വിരുദ്ധപരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരേ നടപടിയുണ്ടാകും ; വനിതാ കമ്മിഷൻ

google news
mansoor

ചെന്നൈ:സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞു.  നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിനെതിരെ  തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

വിജയ്‌യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു.

തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Tags