തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ മനോജ് തിവാരി

MANOJTIWARI

 ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി പാർട്ടി വിട്ടു. ബംഗാളിലെ കായിക വകുപ്പ് സഹമന്ത്രിയായിരുന്ന തിവാരി, സ്ഥാനമൊഴിയുന്ന കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് രാജിവെച്ചത്. ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

സംസ്ഥാനത്തെ കായിക മേഖലയെ അരൂപ് ബിശ്വാസ് തകർത്തുവെന്ന് തിവാരി ആരോപിച്ചു. കായികരംഗത്തെ എബിസിഡി പോലും അരൂപ് ദാക്ക് അറിയില്ല. പല ഔദ്യോഗിക പരിപാടികളിലും ഒരു സ്പോർട്സ് മിനിസ്റ്റർ എന്ന നിലയിൽ എന്നെ വേദിയിൽ കയറ്റാതെ അവഗണിച്ചു. കായിക നയം കൊണ്ടുവരാൻ ഞാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല-തിവാരി പറഞ്ഞു. ബിജെപിയുടെ പാപിയ അധികാരിയോട് 6,000 വോട്ടുകൾക്കാണ് ഇത്തവണ അരൂപ് ബിശ്വാസ് പരാജയപ്പെട്ടത്.

Tags