ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകത്തിന് മാർച്ച് 25-ന് തറക്കല്ലിടും
ഡൽഹി: ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കുന്നു. ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നായർ കൂട്ടായ്മയായ എൻ.എസ്.എസ്. ഡൽഹിയുടെ നേതൃത്വത്തിലാണ് ഈ സ്വതന്ത്ര നീക്കം. സ്മാരകത്തിന്റെ ശിലാസ്ഥാപനം മാർച്ച് 25-ന് നടക്കും.
കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ട് ബന്ധമില്ലാത്ത ഈ കേന്ദ്രം, ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനമുള്ള ഒരു സാംസ്കാരിക കേന്ദ്രമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദ്വാരകയിലുള്ള ‘മന്നം ഇന്റർനാഷണൽ സെന്ററി’ലാണ് സ്മാരകം ഒരുങ്ങുന്നത്. പ്രശസ്ത ശില്പി ജോൺ ഫിലിപ്പോസാണ് സ്മാരകത്തിന്റെയും മന്നം പ്രതിമയുടെയും രൂപകല്പന നിർവ്വഹിക്കുന്നത്.
tRootC1469263">കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ നടന്ന മന്നം ജയന്തി ആഘോഷത്തിനിടെ മുൻ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇത്തരമൊരു നീക്കത്തിന് ആക്കം കൂട്ടിയത്. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്ലാതെ ആർക്കും ആദരമർപ്പിക്കാൻ കഴിയുന്ന ഒരു കേന്ദ്രം ഡൽഹിയിൽ വേണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എൻ.എസ്.എസ്. ഡൽഹി സ്വന്തം നിലയിലാണ് ഈ പദ്ധതിയുടെ നിർമ്മാണച്ചെലവ് വഹിക്കുന്നത്.
.jpg)


