മണിപ്പൂരിൽ വീണ്ടും അക്രമം; രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു
Sep 16, 2026, 19:57 IST
ഗുവാഹത്തി : മണിപ്പൂരിൽ വീണ്ടും അക്രമം. ജിരിബാം-തമെങ്ലോങ് അതിർത്തിയിൽ ഇന്നുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജിരിബാം ജില്ലയിലെ ലെയ്സാങ് കുക്കി ഗ്രാമത്തിലാണ് അക്രമമുണ്ടായത്. നിരവധി ഫാം ഹൗസുകൾക്ക് തീയിട്ടതായും റിപോർട്ടുണ്ട്. സംഭവം ഗ്രാമവാസികൾക്കിടയിൽ ഭീതി വർധിപ്പിക്കുകയും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകൾ ശക്തമാവുകയും ചെയ്തു.
.jpg)

