മണിപ്പുരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

President's rule lifted in Manipur; new government to be sworn in today

പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: മണിപ്പുരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും.യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.

tRootC1469263">

 സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
 2025 ആഗസ്റ്റ് 13 മുതൽ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. രാഷ്ട്രപതി ഭരണത്തിൻ കീഴിൽ, സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വംശീയ സംഘർഷങ്ങൾ തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമായി ഗവർണറുടെ മേൽനോട്ടത്തിലുള്ള കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു.

Tags