മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : രണ്ട് മലയാളി വിദ്യാർഥികൾക്ക്​ ദാരുണാന്ത്യം

accident-alappuzha
accident-alappuzha

മംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക്​ ദാരുണാന്ത്യം. മറ്റൊരാൾക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. സങ്കീർത്, ധനുർവേദ് (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അതേസമയം സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ൽ ​കെ.പി.ടിക്ക് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കിൽ കുന്തികന ഭാഗത്ത് നിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Tags