മാനേജ്‌മെന്റ്, സയൻസ് പ്രോഗ്രാമുകൾ; +2 കഴിഞ്ഞവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പഠിക്കാം

study kit
study kit
2025-'26-ൽ തുടങ്ങുന്ന രണ്ടു പുതിയ നാലുവർഷ ബാച്ച്‌ലർ പ്രോഗ്രാമുകൾ രണ്ടു ദേശീയസ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎംകെ) കൊച്ചി കാംപസിൽ തുടങ്ങുന്ന ബാച്ച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്) (ഓണേഴ്സ് വിത്ത് റിസർച്ച്) ആണ് ഒരു പ്രോഗ്രാം. മദ്രാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കെമിസ്ട്രി വകുപ്പ് തുടങ്ങുന്ന നാലുവർഷത്തെ ബാച്ച്‌ലർ ഓഫ് സയൻസ് (ബിഎസ്) കെമിസ്ട്രി ആണ് രണ്ടാമത്തെ പ്രോഗ്രാം.
tRootC1469263">
ബാച്ച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
വ്യാവസായിക, വാണിജ്യ രംഗത്തെ എല്ലാ മേഖലകളിലും നേതൃത്വംനൽകാൻ പ്രാപ്തരായ രാജ്യാന്തര കാഴ്ചപ്പാടുള്ള, നൂതന ആശയങ്ങളുള്ള ന്യൂ ജനറേഷൻ ലീഡർമാരെ വാർത്തെടുക്കാൻ നാലുവർഷ പ്രോഗ്രാം ലക്ഷ്യമിടുന്നു.
മാനേജ്മെന്റ് മേജർ പഠനത്തോടൊപ്പം, ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്; സൈക്കോളജി ആൻഡ് ബിഹേവിയറൽ സയൻസസ്, ഫിനാൻസ് ആൻഡ് ബിഗ് ഡേറ്റ, ലിബറൽ സ്റ്റഡീസ് ഇൻ മാനേജ്മെന്റ്, മാർക്കറ്റിങ്, സെയിൽസ് ആൻഡ് ഡിജിറ്റൽ പ്രൊമോഷൻ തുടങ്ങിയ മൈനറുകളും ലഭ്യമാണ്.
യോഗ്യത
എച്ച്എസ്സി/ക്ലാസ് 12/ഐബി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ പത്താം ക്ലാസിനുശേഷമുള്ള ഡിപ്ലോമ പ്രോഗ്രാം ജയിച്ചിരിക്കുകയോ വേണം. പ്രസ്തുത പരീക്ഷകളുടെ അന്തിമഫലം കാത്തിരിക്കുന്ന ഓഗസ്റ്റ് ഒന്നിനകം യോഗ്യതനേടിയതിന്റെ അസൽ സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ് ഹാജരാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ജൂൺ 22-ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ വിവിധ കേന്ദ്രങ്ങളിൽവെച്ച് ഐഐഎംകെ ബിഎംഎസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എടി) നടത്തും. പരീക്ഷയ്ക്ക്, വെർബൽ എബിലിറ്റി (ഗ്രാമർ, വൊക്കാബുലറി റീഡിങ് കോംപ്രിഹൻഷൻ), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (നമ്പർ സിസ്റ്റംസ്, ഓൾജിബ്ര, ജ്യോമട്രി, മെൻസുറേഷൻ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോബബിലിറ്റി) എന്നിവയിലെ അഭിരുചി അളക്കുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള രണ്ട് സെക്ഷനുകളുണ്ടാകും. കാൽക്കുലേറ്റർ അനുവദിക്കില്ല. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ; 2025 ജൂൺ 20-നകം എടുത്ത, എസ്എടി, എസിടി എന്നിവയിൽ ഒന്നിലെ സാധുവായ സ്‌കോർ ഉള്ളവരെ ഐഐഎംകെബിഎംഎസ്എടി അഭിമുഖീകരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ടെസ്റ്റ് സ്‌കോർ പെർഫോമൻസ്, ക്ലാ2025-'26-ൽ തുടങ്ങുന്ന രണ്ടു പുതിയ നാലുവർഷ ബാച്ച്‌ലർ പ്രോഗ്രാമുകൾ രണ്ടു ദേശീയസ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎംകെ) കൊച്ചി കാംപസിൽ തുടങ്ങുന്ന ബാച്ച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്) (ഓണേഴ്സ് വിത്ത് റിസർച്ച്) ആണ് ഒരു പ്രോഗ്രാംസ് 12/ഡിപ്ലോമ/തത്തുല്യതല അക്കാദമിക് പെർഫോമൻസ്, ക്ലാസ് 10-ൽ ലഭിച്ച മാർക്ക് എന്നിവ പരിഗണിച്ചു തയ്യാറാക്കുന്ന അഗ്രിഗേറ്റ് ഇൻഡക്സ് സ്‌കോർ (എഐഎസ്) അടിസ്ഥാനമാക്കി അപേക്ഷകരെ പഴ്സണൽ ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും.
കോഴിക്കോട്,ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടത്തുന്ന പഴ്സണൽ ഇന്റർവ്യൂവിൽ അക്കാദമിക് ശ്രമങ്ങൾ/നിർവഹണം, ജനറൽ അവയർനസ്, സാമൂഹിക ഇടപെടലുകൾ, മനോഭാവം, വ്യക്തിത്വം, ആശയവിനിമയ ശേഷി, പ്രോഗ്രാമിനുള്ള അനുയോജ്യത തുടങ്ങിയവ വിലയിരുത്തപ്പെടും. മുൻ അക്കാദമിക് മികവ്, പ്രവേശനപരീക്ഷയിൽ ലഭിക്കുന്ന സ്‌കോർ, പഴ്സണൽ ഇന്റർവ്യൂ സ്‌കോർ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമതിരഞ്ഞെടുപ്പ്.
അപേക്ഷ
പ്രോഗ്രാം വിശദാംശങ്ങൾ www.iimk.ac.in-ൽ ലഭിക്കും. (പ്രോഗ്രാംസ് > അക്കാദമി ക് പ്രോഗ്രാംസ്> ബിഎംഎസ് ലിങ്കുകൾ വഴി) അപേക്ഷ ഈ ലിങ്ക് വഴി മേയ് 22 വരെ നൽകാം. അഡ്മിറ്റ് കാർഡ് ജൂൺ ഒൻപതുമുതൽ ഡൗൺലോഡ് ചെയ്യാം. ഇന്റർവ്യൂ ജൂലായിൽ. പ്രതിവർഷ ഫീസ് ഏഴുലക്ഷം രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. സഹായങ്ങൾക്ക്: ugpac@iimk.ac.in
ബിഎസ് കെമിസ്ട്രി
നാലുവർഷമാണ് പ്രോഗ്രാം ദൈർഘ്യം. പ്രവേശനം നേടുന്നവർക്ക് എംഎസ് കെമിസ്ട്രി പ്രോഗ്രാമിലേക്ക് അപ്ഗ്രഡേഷനുള്ള ഓപ്ഷൻ ഉണ്ട്. കെമിസ്ട്രിയിലും അനുബന്ധവിഷയങ്ങളിലും ശക്തമായ അടിത്തറയോടെ തിയററ്റിക്കൽ അറിവും ലബോറട്ടറി അനുഭവവും സംയോജിപ്പിച്ച്, റിസർച്ച്, ഇൻഡസ്ട്രി, അക്കാദമീയ എന്നീ മേഖലകളിൽ മികച്ച കരിയർ കണ്ടെത്താൻ വിദ്യാർഥികളെ സജ്ജമാക്കുന്ന രീതിയിലാണ് പ്രോഗ്രാമിന്റെ രൂപകല്പന.
ബിഎസ്/എംഎസിനൊപ്പം മൈനർ ഡിഗ്രി സമ്പാദിക്കൽ (ഉദാ: ബിഎസ് കെമിസ്ട്രി വിത്ത് ഡേറ്റാ സയൻസ്), അനുബന്ധ സയൻസ് എൻജിനിയറിങ് വകുപ്പുകളിൽ പ്രോജക്ട് അവസരം, എംഎസ് പ്രോജക്ട് കാലയളവിൽ മറ്റ് സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കാനുള്ള അവസരം തുടങ്ങിയവയും സവിശേഷതകളാണ്.
ആദ്യവർഷം കെമിസ്ട്രി, ഫിസിക്സ്, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിലെ ഫൗണ്ടേഷൻ കോഴ്‌സുകളാണ്. രണ്ടാംവർഷവും മൂന്നാംവർഷവും കെമിസ്ട്രി കോർ കോഴ്സുകൾ. മൂന്നാംവർഷത്തിൽ മൈനർ സ്ട്രീമുകൾ തിരഞ്ഞെടുക്കാൻ ഫ്രീ ഇലക്ടീവ്സ് ലഭ്യമാക്കും. നാലാംവർഷം കെമിസ്ട്രിയിലെ കോർ, ഇലക്ടീവ് കോഴ്സുകളും ഓപ്ഷണൽ പ്രോജക്ടും. മൂന്നാംവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിഎസ്സി ബിരുദവുമായി എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കാം.
യോഗ്യത
ക്ലാസ് 12/തത്തുല്യ പരീക്ഷ സയൻസ് സ്ട്രീമിൽ 60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡോടെ 2023-ൽ/2024-ൽ/2025-ൽ ജയിച്ചവരായിരിക്കണം. പ്ലസ്ടു/തത്തുല്യ കോഴ്സിൽ കെമിസ്ട്രിയും ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ രണ്ടും വിഷയങ്ങൾ പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. എച്ച്എസ്സി വൊക്കേഷണൽ, മൂന്നുവർഷ ഡിപ്ലോമ, അഞ്ചുവിഷയങ്ങൾ പഠിച്ച് ജയിച്ച എൻഐഒഎസ് സീനിയർ സെക്കൻഡറി പരീക്ഷ തുടങ്ങിയവയും തത്തുല്യ യോഗ്യതയിൽ ഉൾപ്പെടും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) നടത്തുന്ന 2025-ലെ ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി) 2025-ൽ യോഗ്യത നേടിയിരിക്കണം. പ്രവേശനം ഐഎടി റാങ്ക് അടിസ്ഥാനമാക്കിയാണ്.
അപേക്ഷ
ugadmissions.iitm.ac.in/bsiat/വഴി മേയ് 23-ന് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. വനിതകൾ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് 250 രൂപ. സ്‌പോർട്‌സ് എക്‌സലൻസ്, ഫൈൻ ആർട്സ് ആൻഡ് കൾച്ചറൽ എക്‌സലൻസ്, സയൻസ് ഒളിമ്പ്യാഡ് എക്‌സലൻസ് സ്ട്രീമുകളിൽ ഓരോന്നിലും രണ്ട് സൂപ്പർ ന്യൂമററി സീറ്റുകൾ വീതമുണ്ട്. രണ്ടു കോഴ്സുകൾക്കും പ്രവേശനത്തിൽ കേന്ദ്ര സർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള സംവരണമുണ്ടാകും

Tags