'തന്നെ നോക്കി പരിഹസിച്ചു ചിരിച്ചു' ,കടയുടമയെ അഞ്ചു തവണ കുത്തി യുവാവ്
കടയുടെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ കടയുടമ തന്നെ നോക്കി ചിരിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചത്. കടയുടമ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ചിരിച്ചതെങ്കിലും, അത് തന്നെ പരിഹസിക്കാനാണെന്ന് പ്രതി തെറ്റിദ്ധരിക്കുകയായിരുന്നു.
മുംബൈ.തന്നെ നോക്കി പരിഹസിച്ചു ചിരിച്ച കടയുടമയെ അഞ്ചു തവണ കുത്തിയ പ്രതിയെ പൊലീസ് പിടികൂടി..മുംബൈയിലെ തിരക്കേറിയ വിപണിയില്‍ വെച്ചുണ്ടായ നിസാരമായ തർക്കമാണ് വധശ്രമത്തില്‍ കലാശിച്ചത് . ഫിറോസ് മൻസൂരി എന്നയാളാണ് പിടിയിലായത്.
കടയുടെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ കടയുടമ തന്നെ നോക്കി ചിരിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചത്. കടയുടമ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ചിരിച്ചതെങ്കിലും, അത് തന്നെ പരിഹസിക്കാനാണെന്ന് പ്രതി തെറ്റിദ്ധരിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ പ്രതി ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
കൈയിലും വയറിലുമായി അഞ്ചോളം കുത്തേറ്റ കടയുടമയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
.jpg)

