തോക്കുപയോഗിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു

shoot

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍, പവൻ ലോഡ് ചെയ്യാൻ പാടുപെടുന്നതും, പെട്ടെന്ന് വെടി പൊട്ടുന്നതും യുവാവ് താഴെ വീഴുന്നതും കാണാം

ന്യൂ ഡല്‍ഹി: തോക്കുപയോഗിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ്  വെടിയേറ്റ് മരിച്ചു. 28 കാരനായ പവൻ കുമാറാണ് മരിച്ചത്.തെക്കൻ ഡല്‍ഹിയിലാണ് സംഭവം. പിസ്റ്റളില്‍ തിര നിറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നു.തോക്ക് ശരിയായി കൈകാര്യം ചെയ്യുന്നതില്‍ വന്ന പിഴവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

tRootC1469263">

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍, പവൻ ലോഡ് ചെയ്യാൻ പാടുപെടുന്നതും, പെട്ടെന്ന് വെടി പൊട്ടുന്നതും യുവാവ് താഴെ വീഴുന്നതും കാണാം. പവന്റെ ബന്ധുവായ ഹിമാൻഷു തോക്ക് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ഉപദേശിക്കുന്നതും കേള്‍ക്കാം. യുവാവിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങള്‍ പകർത്തിയ ബന്ധുവിനെ ചോദ്യം ചെയ്തു

Tags