മധ്യപ്രദേശില്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി ; മോഷണത്തിനിടെ കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

murder

കൊട്ടേഷന് നല്കിയ പ്രിയങ്ക പുരോഹിത് , കമലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശില്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. മോഷണത്തിനിടെയുള്ള കൊലപാതകമായി ആദ്യം കരുതിയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് പിന്നീടുണ്ടായത്. കൊട്ടേഷന് നല്കിയ പ്രിയങ്ക പുരോഹിത് , കമലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഥാര്‍ ജില്ലയിലെ ഗോണ്ടിഖേദചരണ്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് 27 കാരിയായ പ്രിയങ്ക പുരോഹിത് സ്വന്തം ഭര്‍ത്താവ് ദേവ്കൃഷ്ണയെ കൊട്ടേഷന്‍ കൊടുത്ത് കൊന്നത്. കാമുകനായ കമലേഷാണ് വാടക കൊലയാളിയായ സുരേന്ദ്രയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്. ഒരു ലക്ഷം രൂപയും നല്‍കി.

ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മൂന്നു നാല് അക്രമികളെത്തി ഭര്‍ത്താവിനെ കൊന്ന് മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നായിരുന്നു പ്രിയങ്ക പൊലീസിനോട് പറഞ്ഞത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. എന്നാല്‍ പോലീസ് പരിശോധനയില്‍ വീടിനകത്ത് ആഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സാഹചര്യ തെളിവുകളും ഭാര്യയുടെ മൊഴി കള്ളമാണെന്ന സംശയം ബലപ്പെടുത്തി. തുടര്‍ന്ന് 6 മണിക്കൂര്‍ തുടര്‍ച്ചയായി പ്രിയങ്കയെ ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ കാരണം വ്യക്തമായി, പ്രിയങ്കയുടെ മൊബൈലിലെ തെളിവുകളും കേസില്‍ നിര്‍ണായകമായി.
പ്രിയങ്കയെയും കമലേഷിനെയും പോലീസ് ഉടന്‍ കോടതിയില്‍ ഹാജരാക്കും. വാടക കൊലയാളി സുരേന്ദ്ര ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ രാജാ രഘുവന്ശി കൊലപാതക കേസിനോടാണ് ഈ കേസിനെ താരത്മ്യം ചെയ്യുന്നത്. ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവന്ശിയെ ഹണിമൂണിനിടെ മേഘാലയയില് വച്ചാണ് ഭാര്യ സോനം സമാന രീതിയില് കൊട്ടേഷന് കൊടുത്ത് കൊലപ്പെടുത്തിയത്.

Tags