മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി

murder

അഭയ് കോടാലി ഉപയോഗിച്ച്‌ മൂന്നുപേരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു

യുപി: യുപിയിലെ ഗാസിപൂരില്‍ മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി. അഭയ് യാദവ് എന്ന യുവാവാണ് കൃത്യം നടത്തിയത്.ശിവറാം യാദവ് (65), ഭാര്യ ജമുനി ദേവി (60), മകള്‍ കുസും ദേവി (36) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഭയ് കോടാലി ഉപയോഗിച്ച്‌ മൂന്നുപേരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അഭയ് കോടാലി ഉപയോഗിച്ച്‌ മൂന്നു പേരെയും ആക്രമിച്ചതോടെ ഇവര്‍ കൂട്ടത്തോടെ നിലവിളിച്ചു.

തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. എന്നാല്‍ നാട്ടുകാരെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

Tags