വിവാഹം കഴിഞ്ഞ് 17-ാം നാള്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം
മണിക്കൂറുകള്‍ക്ക് ശേഷം ജാബര്‍ ഉറക്കത്തില്‍ മരിച്ചതായി സഹമുറിയന്‍ വീട്ടുകാരെ ഫോണില്‍ അറിയിക്കുകയായിരുന്നു
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യു.എസ്സിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാസച്യൂസെറ്റ്സിലെ ലോവലില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ജാബര്‍ ഹുസൈന്‍ (28) ആണ് മരിച്ചത്.
ഓഗസ്റ്റ് 28-നാണ് ടെക്‌സസില്‍ വെച്ച് ജാബര്‍ ഹുസൈന്റെ വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ജോലിക്കായി മാസച്യൂസെറ്റ്സിലേക്ക് മടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 14-നാണ് ജാബര്‍ അവസാനമായി കുടുംബവുമായി സംസാരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ജാബര്‍ ഉറക്കത്തില്‍ മരിച്ചതായി സഹമുറിയന്‍ വീട്ടുകാരെ ഫോണില്‍ അറിയിക്കുകയായിരുന്നു
മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ തേടിയിരിക്കുകയാണ് കുടുംബം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.
.jpg)

