വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു

s

രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടങ്ങുകയായിരുന്നു. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41കാരനായ ലളിത് സിങ്ങാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടങ്ങുകയായിരുന്നു. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാൻ പാടുപെടുന്ന സിങ്ങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

tRootC1469263">

രസഗുള ശ്വാസനാളം പൂർണമായും തടസപ്പെടുത്തിയതാണ് ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണം നിലയ്ക്കാൻ കാരണമായത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സിങ്ങിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Tags