പാലത്തില്‍ വെച്ച്‌ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

d

അമിത വേഗതയിലെത്തിയ ചുവന്ന ബെൻസ് കാർ നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്പാത്തില്‍ നിന്നുകൊണ്ട് ഫോട്ടോ എടുക്കുകയായിരുന്ന യുവാവിന് മേല്‍ കാർ വന്നിടിക്കുകയായിരുന്നു

ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ ദുർഗം ചെറുവു കേബിള്‍ പാലത്തില്‍ വെച്ച്‌ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.32 കാരനായ ശ്യാം രാജ് എന്നയാളാണ് മരിച്ചത്.

അമിത വേഗതയിലെത്തിയ ചുവന്ന ബെൻസ് കാർ നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്പാത്തില്‍ നിന്നുകൊണ്ട് ഫോട്ടോ എടുക്കുകയായിരുന്ന യുവാവിന് മേല്‍ കാർ വന്നിടിക്കുകയായിരുന്നു. ഉടനെ തന്നെ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

Tags