സ്വകാര്യ ആശുപത്രിയില്‍ എ സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; 16 പേര്‍ക്ക് പരുക്ക്
ഐ സി യു യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.ഷോട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡെറാഡൂണില്‍ ആശുപത്രിയിലെ എ സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. 16 പേർക്ക് പരുക്കേറ്റു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്.ഇന്ന് രാവിലെ 9.35 ഓടെ പനേഷ്യ ആശുപതിയിലാണ് സംഭവമുണ്ടായത്. വീരാവതി എന്ന മധ്യവയസ്കയാണ് മരിച്ചത്. ഐ സി യു യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.ഷോട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ, പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങള്‍, എസ് ഡി ആർ എഫ് സംഘാംഗങ്ങള്‍ എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. കുടുങ്ങിക്കിടന്ന ഏഴ് അറ്റൻഡർമാർ, സ്റ്റാഫുകള്‍, രോഗികള്‍ എന്നിവരെ ഇവർ രക്ഷപ്പെടുത്തി.പുക ശ്വസിച്ചാണ് വീരാവതി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അവർ വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും പരുക്കേറ്റുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
.jpg)

