ഹീലിയം വാതകം ശ്വസിച്ച്‌ യുവാവ് ജീവനൊടുക്കി

death
death

തന്റെ സ്വത്ത് അനാഥാലയത്തിനോ വൃദ്ധസദനത്തിനോ സംഭാവന ചെയ്യണമെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ഇതില്‍ പറയുന്നുണ്ട്

ഡല്‍ഹി: ഹീലിയം വാതകം ശ്വസിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ധീരജ് ക ൻസാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.25 വയസായിരുന്നു. മുഖവും കഴുത്തും സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. വാതകം ശ്വസിക്കാൻ ഉപയോഗിച്ച ട്യൂബും മ‍ൃതദേഹത്തില്‍ നിന്നും കണ്ടെടുത്തു. ഗാസിയാബാദിലെ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴിയാണ് ഹിലിയം സിലിണ്ടർ വാങ്ങിയതെന്നാണ് വിവരം. തിങ്കളാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നാണ് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. ഇതുപ്രകാരം ജീവനക്കാർ മുറിയുടെ സമീപത്ത് എത്തിയപ്പോള്‍ അസാധാരണമായ ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന്

tRootC1469263">

പൊലീസ് എത്തി വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് കൻസാലിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള ആത്മഹ്യ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. തന്റെ സ്വത്ത് അനാഥാലയത്തിനോ വൃദ്ധസദനത്തിനോ സംഭാവന ചെയ്യണമെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ഇതില്‍ പറയുന്നുണ്ട്

Tags