ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കി

d

കാമുകൻമാരിലൊരാള്‍ രേണുകയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും സീതാറാം പറയുന്നു

ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സീതാറാം എന്നയാളാണ് ആത്മഹത്യ ചെയ്തത്.ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് താൻ ജീവനൊടുക്കുന്നത് എന്നാണ് സീതാറാം തന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. 

ഹുസൈൻ സാഗർ തടാകത്തില്‍ ചാടിയാണ് സീതാറാം ജീവനൊടുക്കിയത്.തന്റെ ഭാര്യക്ക് മൂന്നു കാമുകന്മാരുണ്ടെന്നാണ് ഇയാള്‍ 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.കാമുകൻമാരിലൊരാള്‍ രേണുകയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും സീതാറാം പറയുന്നു. രമണ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച്‌ താനറിഞ്ഞതെന്നും അങ്ങേയറ്റം മാനസിക സമ്മർദ്ദത്താലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു. താനില്ലാത്ത ദിവസങ്ങളില്‍ കാമുകൻമാരിലൊരാള്‍ പലതവണ വീട്ടില്‍ വന്നുപോയതായും സീതാറാം ആരോപണം ഉയർത്തുന്നു. ഭാര്യയെ അങ്ങേയറ്റം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടും താൻ ചതിക്കപ്പെട്ടതായി സീതാറാം പറയുന്നു.

സീതാറാം കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും ഉന്നയിച്ച ആരോപണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളും ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായി സൂക്ഷ്മമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു

Tags