850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനേ ചൊല്ലി തർക്കം,ഭാര്യയെ തല്ലിച്ചതച്ച്‌ ഭര്‍ത്താവ്

Mango farmers in crisis: West Asian conflict hits exports

മാമ്പഴം വില്‍ക്കുന്നയാള്‍ക്ക് പണം നല്‍കാനായി ഭാര്യ ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങള്‍ക്ക് കാരണമായത്.

പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനേ ചൊല്ലി തർക്കം. ഭാര്യയെ ക്രൂരമായി മർദ്ദിച്ച്‌ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൂനെയിലെ ഇവരുടെ താമസസ്ഥലത്തുവെച്ച്‌ ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു ക്രൂരമായ മർദ്ദനം നടന്നതെന്നാണ് ആരോപണം.

മാമ്പഴം വില്‍ക്കുന്നയാള്‍ക്ക് പണം നല്‍കാനായി ഭാര്യ ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങള്‍ക്ക് കാരണമായത്.

പണം നല്‍കാൻ ഭർത്താവ് വിസമ്മതിക്കുകയും ഇത് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകർത്താൻ ആരംഭിച്ചു. ഇതില്‍ പ്രകോപിതനായ ഭർത്താവ് യുവതിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങുകയും അവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തില്‍ യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ മർദ്ദിച്ചതിന് പുറമെ ഭർത്താവ് മോശമായ ഭാഷയില്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് യുവതി പരാതിയില്‍ പറയുന്നത്.

പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. 

Tags