ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍
യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.
ബംഗളൂരു: ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ഒരു സ്ത്രീ നടന്നുവരുന്നത് കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ ആള്‍ യുവതിക്ക് മേല്‍ ചാടിവീണ് കയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചു.
എന്നാല്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു.
യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "വീഡിയോ പകർത്തി നില്‍ക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളില്‍ അഭിമാനം കൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
.jpg)

