കാറിടിച്ചു വീഴ്ത്തി നടുറോഡില്‍ യുവാവിനെ ഹോക്കി സ്റ്റിക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി ; സംഭവം മഹാരാഷ്ട്രയില്‍

murder


നഗരത്തിലെ തിരക്കേറിയ സിഡ്‌കോ എന്‍ 7 മേഖലയിലുള്ള ബജ്‌റംഗ് ചൗക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ പട്ടാപ്പകല്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം ഹോക്കി സ്റ്റിക്കും ഇരുമ്പുവടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. ദേവാശ് എന്ന ബണ്ടി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പവന്‍ പരാശറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നഗരത്തിലെ തിരക്കേറിയ സിഡ്‌കോ എന്‍ 7 മേഖലയിലുള്ള ബജ്‌റംഗ് ചൗക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പരാശര്‍ താന്‍ ഓടിച്ച കാര്‍ ദീക്ഷിതിന്റെ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷിതിനെ പരാശര്‍ ഹോക്കി സ്റ്റിക്കും ഇരുമ്പു വടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത് സംഭവ സ്ഥലത്തുവച്ച് മരിച്ചു. ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്നു ദീക്ഷിത്.


ആക്രമണ ശേഷം പരാശര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. റസ്റ്റൊറന്റ് നടത്തിപ്പുകാരനായിരുന്നു ദീക്ഷിത്. ഇയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുമുണ്ടായിരുന്നു. ഇയാളും പരാശറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
 

Tags