മദ്യലഹരിയില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

Death due to boat capsizing in Puthukurichi; A fisherman died

വാഹനത്തില്‍നിന്ന് റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ മേല്‍ ഇയാള്‍ മൂത്രമൊഴിച്ചെന്നുമാണ് പറയുന്നത്.

ചെന്നൈ : ചെന്നൈയില്‍ മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. കലൈസെല്‍വൻ(30) ആണ് കൊല്ലപ്പെട്ടത്.

കലൈസെല്‍വൻ മദ്യലഹരിയിലായിരുന്നുവെന്നും ഓട്ടോയില്‍ പോകുന്നതിനിടെ വാഹനത്തില്‍നിന്ന് റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ മേല്‍ ഇയാള്‍ മൂത്രമൊഴിച്ചെന്നുമാണ് പറയുന്നത്.

ഇതേത്തുടർന്ന് സ്ത്രീയും കലൈസെല്‍വനും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി. ഇത് സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടർന്ന് ഇവരെല്ലാം കൂട്ടമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.

മർദനമേറ്റ കലൈസെല്‍വൻ ബോധരഹിതനായി കുഴഞ്ഞുവീണു. ഉടൻതന്നെ സ്റ്റാൻലി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

Tags