വിവാഹവാഗ്ദാനം നല്‍കി 25-ലധികം സ്ത്രീകളില്‍ നിന്ന് കോടികള്‍ തട്ടിയ യുവാവ് പിടിയിൽ

arrest

സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ വാങ്ങിയ ബിഎംഡബ്ല്യു എക്സ് വണ്‍ കാർ പോലീസ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

ലഖ്നൗ: മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും വിവാഹവാഗ്ദാനം നല്‍കി 25-ലധികം സ്ത്രീകളില്‍ നിന്ന് കോടികള്‍ തട്ടിയ യുവാവിനെ മീപിടികൂടി.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ നിന്നാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്ന ഉറച്ച വാഗ്ദാനം നല്‍കി വിശ്വാസം നേടിയെടുക്കുന്ന ഇയാള്‍, പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഘട്ടംഘട്ടമായാണ് പണം തട്ടിയെടുത്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ലധികം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ വാങ്ങിയ ബിഎംഡബ്ല്യു എക്സ് വണ്‍ കാർ പോലീസ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ തട്ടിപ്പ് സംഘത്തില്‍ പ്രതിയുടെ മകനും പങ്കാളിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകനെയും കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags