തമിഴ്നാട്ടില്‍ കുടിലിന് തീയിട്ട് യുവാവിനെയും പങ്കാളിയെയും അജ്ഞാതർ കൊലപ്പെടുത്തി

D

കഴിഞ്ഞ മൂന്ന് വർഷമായി ശക്തിവേലും അമൃതവും വിവാഹം കഴിക്കാതെ ഒന്നിച്ച്‌ ജീവിക്കുയാണ്.

തമിഴ്നാട്ടില്‍ കുടിലിന് തീയിട്ട് യുവാവിനെയും പങ്കാളിയെയും അജ്ഞാതർ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തിരുവെണ്ണമലെ ജില്ലയിലെ പാക്കിരിപാളയം ഗ്രാമത്തിലെ കർഷകനായ പി. ശക്തിവേല്‍ (53), പങ്കാളിയായ എസ്. അമൃതം (40) എന്നിവരാണ് മരിച്ചത്.

ശക്തിവേല്‍ മൂന്ന് വർഷം മുമ്ബ് ഭാര്യയുമായി വേർപിരിഞ്ഞിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ശക്തിവേലിന്റെ ഭാര്യയായിരുന്ന എസ്. തമിഴാരസിയും മക്കളും ബംഗുളൂരുവിലാണ് താമസിക്കുന്നത്.

tRootC1469263">

അമൃതവും ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ശക്തിവേലും അമൃതവും വിവാഹം കഴിക്കാതെ ഒന്നിച്ച്‌ ജീവിക്കുയാണ്.

അയല്‍വാസികള്‍ അറിയിച്ചതറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Tags