മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Updated: Sep 1, 2026, 16:12 IST
ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി മുഖർജി. മരണകാരണം വ്യക്തമല്ല. ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.ബോൽപുരിലെ അപ്പർ പ്രൈമറി സ്കൂളിൽ അനധ്യാപികയായിരുന്ന ബ്രിസ്റ്റി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു
.jpg)

