മമത ബാനര്‍ജിക്കും കൊല്‍ക്കത്ത പോലീസിനും തിരിച്ചടി ; ഐ-പാക് റെയ്ഡില്‍ ഇഡിക്കെതിരെ കൊല്‍ക്കത്ത പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി മരവിപ്പിച്ചു

mamatha

രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അസ്വാഭാവിക ഇടപെടല്‍ നടന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കൊല്‍ക്കത്ത പോലീസിനും സുപ്രീം കോടതിയില്‍ തിരിച്ചടി. ഐ-പാക് റെയ്ഡില്‍ ഇഡിക്കെതിരെ കൊല്‍ക്കത്ത പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി മരവിപ്പിച്ചു.

ഐ-പാക് റെയ്ഡ് നടക്കുന്നതിനിടെ മമത ബാനര്‍ജിയും കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി രേഖകളും മറ്റ് വിവരങ്ങളും തട്ടിയെടുത്തു എന്നാരോപിച്ചുകൊണ്ട് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

tRootC1469263">

പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അസ്വാഭാവിക ഇടപെടല്‍ നടന്നത്. സംഭവത്തില്‍ ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ്മ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഇഡി സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

സംഭവത്തില്‍ കൊല്‍ക്കത്ത ആഭ്യന്തര വകുപ്പ്, പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ്, മമത ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവരോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രസ്തുത കേസില്‍ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും സുപ്രീം കോടതി മറുപടി തേടിയിട്ടുണ്ട്.

Tags