കേണൽ സോഫിയ ഖുറേഷിക്കെതിരെ പരാമർശം ; ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നു, : മല്ലികാർജുൻ ഖർഗെ

Remarks against Colonel Sophia Qureshi; BJP and RSS have misogynistic attitude: Mallikarjun Kharge
Remarks against Colonel Sophia Qureshi; BJP and RSS have misogynistic attitude: Mallikarjun Kharge


ഭോപാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് സർക്കാരിലെ ബിജെപി മന്ത്രിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്ക്ക് എതിരായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

tRootC1469263">

പഹൽഗാമിലെ ആക്രമണത്തിൽ തീവ്രവാദികൾ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. പക്ഷേ തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകി. 'ഓപ്പറേഷൻ സിന്ദൂറി'നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്തിരുന്നു. ഇപ്പോൾ ബിജെപി മന്ത്രിമാർ നമ്മുടെ ധീരയായ ഉദ്യോ​ഗസ്ഥയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. മോദി ജി ഉടൻ മന്ത്രിയെ പുറത്താക്കണമെന്ന് ഖർഗെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
 

Tags