‘മാലിദ്വീപ് ഇന്ത്യയുടെ അയൽക്കാർ മാത്രമല്ല’ സഹയാത്രികനുമാണ്; നരേന്ദ്ര മോദി

Former Maldivian minister welcomes Prime Minister Narendra Modi's visit
Former Maldivian minister welcomes Prime Minister Narendra Modi's visit

ന്യൂഡൽഹി: ഇന്ത്യ-മാലിദ്വീപ് നയതന്ത്ര ബന്ധത്തെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിയിൽ പ്രതിനിധി സംഘ ചർച്ചകൾക്ക് ശേഷം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവെ, ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 60 വർഷം ആഘോഷിക്കുകയാണെന്നും എന്നാൽ ഈ ബന്ധങ്ങളുടെ വേരുകൾ “ചരിത്രത്തേക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതുമാണെന്നും” പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും , നമ്മൾ അയൽക്കാർ മാത്രമല്ല, സഹയാത്രികരും ആണെന്ന് പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

tRootC1469263">

”ഒരു ദുരന്തമായാലും, പകർച്ചവ്യാധിയായാലും, ഇന്ത്യ എല്ലായ്‌പ്പോഴും ‘ആദ്യ പ്രതികരണക്കാരൻ’ എന്ന നിലയിൽ കൂടെ നിന്നിട്ടുണ്ട്. അവശ്യവസ്തുക്കൾ നൽകുന്നതിനെക്കുറിച്ചോ കോവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ ആകട്ടെ, ഇന്ത്യ എല്ലായ്‌പ്പോഴും മാലിദ്വീപുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. മാലിദ്വീപിന് 565 മില്യൺ ഡോളറിന്റെ വായ്പാ സഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ന്യൂഡൽഹിയും മാലിയും തമ്മിലുള്ള വിപുലമായ സാമ്പത്തിക, സമുദ്ര പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി കൂടുതൽ ഊന്നിപ്പറഞ്ഞു. ഒക്ടോബറിൽ പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നിരവധി വികസന പദ്ധതികൾ ചർച്ച ചെയ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags