ബെംഗളൂരുവിൽ ട്രെയിനിന് തലവച്ച് ജീവനൊടുക്കാൻ മലയാളി യുവാവിൻ്റെ ശ്രമം ; രക്ഷപ്പെടുത്തി പൊലീസ്
Jun 11, 2026, 16:15 IST
ബെംഗളൂരു: ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി. മലയാളിയായ അർജുൻ എന്ന യുവാവിനെ പൊലീസ് ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് സംഭവം. ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് തുണച്ചത്.
നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തിച്ചു. യുവാവിനെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
.jpg)

