ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; സുഹൃത്തായ കൊല്ലം സ്വദേശി അറസ്റ്റിൽ

Malayali nurse killed in Bengaluru lodge; Kollam native arrested as friend

ബംഗളൂരു: ബംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാല് വർഷമായി ഗംഗയും ഗോകുൽ കൃഷ്ണയും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബംഗളൂരുവിൽ നഴ്‌സിങ് പഠനകാലത്താണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags