തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി


ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദൾ) നേതാവ് പിനാകി മിശ്രയാണ് വരൻ. മേയ് മൂന്നാം തീയതി വിദേശത്ത് വെച്ചായിരുന്നു വിവാഹമെന്നാണ് സൂചന. ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര.1974 ഒക്ടോബർ 12-ന് അസമിൽ ജനിച്ച മഹുവ മൊയ്ത്ര, ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്.
tRootC1469263">2010-ൽ തൃണമൂൽ കോൺഗ്രസിൽ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളിൽ പശ്ചിമബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു. ഒഡീഷയിലെ പുരി സ്വദേശിയും മുതിർന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബർ 23-നാണ് ജനനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളിൽ (ബിജെഡി) ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
