തൊപ്പിവെച്ച് കഴുത്തിൽ പതാകയുടെ മാലയും ധരിപ്പിച്ചു ; മഹാത്മാഗാന്ധിയുടെ പ്രതിമയോട് അനാദരവ് കാട്ടി ബിജെപി

BJP disrespects Mahatma Gandhi's statue by wearing a cap and garlanding the flag around the neck
BJP disrespects Mahatma Gandhi's statue by wearing a cap and garlanding the flag around the neck

ബിഹാർ : ബിഹാറിൽ മഹാത്മാഗാന്ധിയുടെ പ്രതിമയോട് അനാദരവ് കാട്ടി ബിജെപി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബിജെപി തൊപ്പിവെച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബിജെപി കൊടി കെട്ടിവെക്കുകയും കഴുത്തിൽ ബിജെപിയുടെ പതാകയുടെ മാലയിടുകയും ചെയിതു. 

ബിഹാറിലെ മുസാഫർപൂറിലാണ് സംഭവം. ഇതിന് പിന്നാലെ വിമർശനവുമായി ആർജെഡി രംഗത്തെത്തി. ഇന്ത്യൻ ചിഹ്നങ്ങൾക്കെതിരെ ബിജെപി പ്രവർത്തിക്കുന്നുവെന്ന് അവർ പ്രതികരിച്ചു. ബിജെപി ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും എതിർക്കുന്നുവെന്നും ആർജെഡി കൂട്ടിച്ചേർത്തു.

tRootC1469263">

Tags