മഹാരാഷ്ട്രയിൽ മദ്യത്തിന്റെ തീരുവ വർധിപ്പിച്ച് സർക്കാർ ; ഇനി മുതൽ മദ്യത്തിന് വില കൂടും


മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മദ്യത്തിന്റെ തീരുവ വർധിപ്പിച്ച് സർക്കാർ. മറ്റ് സംസ്ഥാനങ്ങളിലെ എക്സൈസ് തീരുവ, ലൈസൻസിങ്, എന്നിവയെക്കുറിച്ച് പഠിച്ച ഉന്നതതലസംഘം സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുവ വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
tRootC1469263">അതേസമയം 2011 ന് ശേഷം മഹാരാഷ്ട്രയിൽ എക്സൈസ് തീരുവയിൽ വരുത്തുന്ന ആദ്യ പരിഷ്കരണമാണിത്. ഈ തീരുമാനം സംസ്ഥാനത്തിന്റെ വാർഷിക എക്സൈസ് തീരുവയിൽ ഏകദേശം 14,000 കോടി രൂപയുടെ വർധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഎംഎഫ്എൽ, പ്രീമിയം വിദേശ മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞത് 50 ശതമാനമെങ്കിലും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

എക്സൈസ് ഡിപ്പാർട്ട്മെന്റ് പുനഃസംഘടിപ്പിക്കുന്നത് കൂടാതെ ഡിസ്റ്റിലറികൾ, ബോട്ടിലിങ് പ്ലാന്റുകൾ, മൊത്തവ്യാപാര ലൈസൻസുകൾ എന്നിവയിൽ എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ഉറപ്പാക്കുന്നതിന് സെൽ സ്ഥാപിക്കാനും തീരുമാനമായി. മുംബൈയിൽ ഒരു പുതിയ ഡിവിഷണൽ ഓഫീസും താനെ, പൂണെ, നാസിക്, നാഗ്പുർ, അഹല്യനഗർ ജില്ലകളിലായി ആറ് സൂപ്രണ്ടന്റ് തല ഓഫീസുകളും നിലവിൽ വരും.