മഹാരാഷ്ട്രയിൽ 500-ൽ അധികം സജീവ കോവിഡ് കേസുകൾ


മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്-19 കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച 105 പുതിയ കോവിഡ് അണുബാധകളും വൈറസുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 526 ആയി ഉയർന്നു. 2025 ജനുവരി മുതൽ മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 17 ആയി.
tRootC1469263">പുതുതായി റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം ചന്ദ്രപൂർ, മിറാജ് ജില്ലകളിൽ നിന്നുള്ളതാണ്. മരണപ്പെട്ടവരിൽ പലരും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ക്രോണിക് ബ്രോങ്കൈറ്റിസ്, കാർഡിയാക് ആർറിഥ്മിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരായിരുന്നുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 86 കേസുകളിൽ നിന്ന് ദിവസേനയുള്ള കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നത്. 2025-ന്റെ തുടക്കം മുതൽ മഹാരാഷ്ട്രയിൽ 12,880-ൽ അധികം കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 959 സാമ്പിളുകൾ പോസിറ്റീവായി കണ്ടെത്തി. 435 രോഗികൾ സുഖം പ്രാപിച്ചപ്പോൾ, നിലവിൽ 526 പേർ ചികിത്സയിലാണ്.