മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: പ്രമോട്ടര്‍ സൗരഭ് ചന്ദ്രാകറിനെ ഒമാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു
Updated: Nov 2, 2026, 06:37 IST
മസ്‌കറ്റിലെത്തിയ പ്രത്യേക സി ബി ഐ സംഘമാണ് സൗരഭ് ചന്ദ്രാകറിനെ ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
വിവാദമായ നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ് ശൃംഖലകളിലൊന്നായ മഹാദേവ് ബെറ്റിങ് ആപ്പ് കേസ് പ്രമോട്ടര്‍ സൗരഭ് ചന്ദ്രാകറിനെ ഒമാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു.
ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെത്തിയ പ്രത്യേക സി ബി ഐ സംഘമാണ് ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ദില്ലിയില്‍ എത്തിച്ച പ്രതിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്കും ട്രാന്‍സിറ്റ് റിമാന്‍ഡ് നടപടികള്‍ക്കും ശേഷം കൂടുതല്‍ അന്വേഷണത്തിനായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റായ്പൂരിലേക്ക് കൊണ്ടുപോകും.
.jpg)

