മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: ആറ് സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്; സൗരഭ് ചന്ദ്രകർ കസ്റ്റഡിയിൽ
ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് സിൻഡിക്കേറ്റിന്റെ സ്ഥാപകനും മുഖ്യപ്രതിയുമായ സൗരഭ് ചന്ദ്രകറുമായി ബന്ധപ്പെട്ട കേസിൽ ആറ് സംസ്ഥാനങ്ങളിലായി 33 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സൗരഭ് ചന്ദ്രകറെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ഏറെനാളുകളായി ഒളിവിലായിരുന്ന സൗരഭിനെ ഒമാനിൽ നിന്നുമാണ് പിടികൂടി ഇന്ത്യയിലെത്തിച്ചത്. നവംബർ 2 മുതൽ 12 വരെ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലാണ്.
മഹാദേവ് ആപ്പും മറ്റ് പ്ലാറ്റ്‌ഫോമുകളും മുഖേന ഏകദേശം 94,000 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെന്നാണ് ഇഡിയുടെ കണക്ക്. ഇതിൽ 4,000 മുതൽ 5,000 കോടി രൂപ വരെ പ്രൊമോട്ടർമാർക്ക് കൈമാറിയിട്ടുണ്ട്. തട്ടിപ്പിൽ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
.jpg)

