മധുര തനിഷ്ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റിൽ
മീനാക്ഷിക്ക് വീട് നിർമിക്കുന്നതിനായി കവർച്ച നടത്തിയെന്നാണ് വിവരം
ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് പോയ ബസിൽ നിന്നാണ് പിടിയിലായിരിക്കുന്നത്. പെൺസുഹൃത്ത് മീനാക്ഷിയും നിഷാന്തിന്റെ അച്ഛനും നേരത്തെ പിടിയിലായിരുന്നു.
മീനാക്ഷിക്ക് വീട് നിർമിക്കുന്നതിനായി കവർച്ച നടത്തിയെന്നാണ് വിവരം. ധർമപുരിക്ക് അടുത്ത് നിന്ന് ഒരു ബസിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൊലീസ് വളഞ്ഞ സമയത്ത് ഇയാൾ വിൻഡോ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചിരുന്നു.
കവര്‍ച്ച ചെയ്തതില്‍ അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചയ്ക്ക് മുന്നോടിയായി നവംബര്‍ അഞ്ചിന് അടക്കം പലതവണ നിഷാന്ത് ഷോറൂം സന്ദര്‍ശിച്ച് നിരീക്ഷണം നടത്തിയിരുന്നു.
നവംബര്‍ 12ന് രാവിലെ 9:30ഓടെ നാല് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷോറൂം തുറന്ന ജീവനക്കാരാണ് റാക്കുകള്‍ തകര്‍ക്കപ്പെട്ടതായും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടത്.
കവര്‍ച്ചയ്ക്ക് ശേഷം തുടക്കത്തില്‍ ഷോറൂമിന് സമീപമുള്ള സ്വന്തം വീട്ടിലാണ് നിഷാന്ത് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ പിതാവ് സുരേഷ് സഹായിക്കുകയും, വസ്ത്രങ്ങളും മറ്റ് തെളിവുകളും നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.
.jpg)

